Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം സ്വയംഭൂഃ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി
28/09/2022
ടി.വി പുരം സരസ്വതി സ്വയംഭൂഃ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജുവല്വറി എം.ഡി. ജി വിനോദ് നിര്‍വഹിക്കുന്നു

വൈക്കം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ടി.വി പുരം സ്വയംഭൂഃ സരസ്വതി ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. ക്ഷേത്രത്തിലെ പ്രത്യേക സ്ഥലത്ത് നവരാത്രി മണ്ഡപം ഒരുക്കി സരസ്വതി ദേവിയുടെ വിഗ്രഹം പൂജിച്ചു വെച്ചാണ് നവരാത്രി ആഘോഷം നടത്തുന്നത്. ആഘോഷങ്ങളുടെ ദീപപ്രകാശനം വിജയ ഫാഷന്‍ ജുവല്വറി എം.ഡി ജി വിനോദ് നിര്‍വഹിച്ചു. അശോകന്‍ ആയിരപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ടി.എം ബാബു, സെക്രട്ടറി എസ്.സനല്‍കുമാര്‍, എന്‍ ബിജു, അനന്ദു ചന്ദ്രന്‍, പി ലാലു, ടി.എന്‍ സുമേഷ്, സുനീഷ്, ശരത്, ടി.ആര്‍ പുരുഷന്‍, ഹരി വാതല്ലൂര്‍, ഷിന്‍സ്, സുനില്‍കുമാര്‍, ലിനീഷ്, വിഷ്ണു അശോകന്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാദിവസങ്ങളിലും സരസ്വതിക്ക് പ്രത്യേകപൂജകള്‍, കലാപരിപാടികള്‍, അരങ്ങേറ്റം, നൃത്ത പരിപാടികള്‍, സംഗീത കച്ചേരി എന്നിവ ഉണ്ടായിരിക്കും. ഒക്ടോബര്‍ മൂന്നിന് ദുര്‍ഗാഷ്ടമി ദിനമായ ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് 5.30ന് പൂജവെയ്പ്, വിജയദശമി ദിനത്തില്‍ വിദ്യാരംഭ പൂജ, വിദ്യാരംഭം എന്നിവ നടക്കും.