Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി
27/09/2022
കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടേകാല്‍ കൂടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി 2.25 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. നാല് ക്ലാസ് മുറികളും ഓഫീസ്, ലബോറട്ടറി എന്നിവ ഉള്‍പ്പെടെയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. വൈക്കം എഇഒ പ്രീത രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ എന്‍ അനിത, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലീല, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ്, മറവന്തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ടി പ്രതാപന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു പ്രദീപ്, സീമ ബിനു, പഞ്ചായത്ത് അംഗങ്ങളായ പി പ്രീതി, പോള്‍ തോമസ്, കെ.എസ് ബിജുമോന്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ്, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, പിടിഎ പ്രസിഡന്റ് പി.ടി ബെന്‍ഷിലാല്‍, പ്രധാനാധ്യാപകന്‍ പി.സി ജിനന്‍, എ.ഇ ജെയ്നി, വി.ആര്‍ അനുരുദ്ധന്‍, സി സുരേഷ് കുമാര്‍, കെ.എസ് സിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.