Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ട് കായലോരത്ത് മനുഷ്യചങ്ങല തീര്‍ത്ത് ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
27/09/2022
ലോക നദീദിനത്തില്‍ വൈക്കം ആശ്രമം സ്‌കൂളിലെ വിവിധ യൂണിറ്റുകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ വേമ്പനാട്ടുകായല്‍ തീരത്ത് മനുഷ്യ ചങ്ങല തീര്‍ത്ത് നിരന്നപ്പോള്‍.

വൈക്കം: കുഞ്ഞോളങ്ങള്‍ തിരതല്ലിയെത്തിയ വേമ്പനാട്ടു കായലിന്റെ തീരത്ത് കൈകോര്‍ത്തുനിന്ന് വിദ്യാര്‍ഥികള്‍. ലോക നദീദിനത്തിന്റെ ഭാഗമായി വൈക്കം ആശ്രമം സ്‌കൂളിലെ അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് വേമ്പനാട്ടുകായലിന്റെ തീരത്ത് മനുഷ്യചങ്ങല തീര്‍ത്ത് അണിനിരന്നത്.  നദികള്‍ ഭൂമിയുടെ ഞരമ്പുകള്‍ ആണെന്നും അവ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യരുടെയും കടമയാണെന്നുമുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ആശ്രമം സ്‌കൂള്‍ പരിപാടി സംഘടിപ്പിച്ചത്. എസ്.പി.സി, എന്‍എസ്എസ്, റെഡ്ക്രോസ് തുടങ്ങിയ യൂണിറ്റുകളാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. വൈക്കം ബീച്ചില്‍ നടന്ന മനുഷ്യച്ചങ്ങല നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ആര്‍ ബിജി നദീദിന സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ സന്തോഷ്, അധ്യാപകരായ എം.എസ് സുരേഷ് ബാബു, സുചിത്ര, ജെഫിന്‍,  സാബു കോക്കാട്, ടി ശ്രീനി, സീമ ബാലകൃഷ്ണന്‍, ചിത്ര ജയകുമാര്‍, രേഷ്മ സനല്‍, അഖില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.