Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴുവഞ്ചേരി ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ നവാഹയഞ്ജവും നവരാത്രി ഉത്സവവും തുടങ്ങി
26/09/2022
മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകര്‍ണ ദേവീക്ഷേത്രത്തില്‍ ആരംഭിച്ച ദേവീഭാഗവത നവാഹയജ്ഞത്തിന്റെയും നവരാത്രി മഹോത്സവത്തിന്റെയും ദീപപ്രകാശനം ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വയലാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകര്‍ണ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയഞ്ജവും നവരാത്രി മഹോത്സവവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം തോട്ടുവക്കം ഇണ്ടംതുരുത്തി കാര്‍ത്യായനി ദേവീക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം തന്ത്രി ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ വാസുദേവന്‍ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നടത്തി. മേല്‍ശാന്തി ഭദ്രേശന്‍ ഗ്രന്ഥ സമര്‍പ്പണവും, ക്ഷേത്രം ട്രസ്റ്റ് അംഗം കാര്‍ത്തികേയന്‍ കലവറ നിറയ്ക്കലും നടത്തി. യജ്ഞത്തിന്റെ ദീപപ്രകാശനം ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വയലാര്‍ നിര്‍വഹിച്ചു.
യജ്ഞാചാര്യന്‍ കൈനകരി രമേശന്‍ ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം വൈസ് പ്രസിഡന്റ് നടേശന്‍ മുഴുവഞ്ചേരി, സെക്രട്ടറി സി.ആര്‍ മഹേഷ്, ട്രഷറര്‍ സാബു ചാണച്ചിറയില്‍, ജോയിന്റ് സെക്രട്ടറി സത്യന്‍ വയലാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ദിവസവും രാവിലെ 5.30ന് മഹാഗണപതിഹോമം, ആറിന് പാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് അഞ്ചിന് പാരായണം, 6.30ന് ദീപാരാധന എന്നിവയും നടക്കും.