Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
26/09/2022
വൈക്കം മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വൈക്കത്തിന്റെ സമഗ്ര വികസന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം: ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ചു തന്നെ സംസ്‌കരിച്ച് കമ്പോസ്റ്റ് ആക്കി കാര്‍ഷിക മേഖലയ്ക്ക് വളമാക്കി മാറ്റാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ പറഞ്ഞു. വൈക്കം മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച 'വൈക്കത്തിന്റെ സമഗ്ര വികസന സെമിനാര്‍'  ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി വേണു, അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, സെക്രട്ടറി ജനറല്‍ എം രാജു, ഡോ. എന്‍.കെ ശശിധരന്‍, ഷൈന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മലബാര്‍ സിമന്റ്‌സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ച പി രജേന്ദ്രപ്രസാദിനെ പ്രൊഫഷണല്‍ മാനേജ്‌മെന്റ് രംഗത്തെ സംഭാവനകള്‍ മാനിച്ച് സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഏറ്റവും നല്ല കെമിക്കല്‍ എഞ്ചിനിയര്‍ എന്ന പുരസ്‌കാരം നേടിയ ഡോ. ജി മധുവിനെയും സമ്മേളനം ആദരിച്ചു.