Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
25/09/2022
വൈക്കം സബ് ഡിവിഷനിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെയും വൈക്കം ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ അതിഥി തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സബ് ഡിവിഷനിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെയും വൈക്കം ജനമൈത്രി സമിതികളുടെയും നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സത്യാഗ്രഹ സ്മാരക ഹാളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നീണ്ട ക്യാമ്പില്‍ അഞ്ഞൂറിലധികം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു. പരിശോധനകള്‍ക്കുശേഷം തൊഴിലാളികള്‍ക്ക് മരുന്നുകളും വിതരണം ചെയ്തു. സി.കെ ആശ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി അധ്യക്ഷത വഹിച്ചു. വൈക്കം ഡിവൈഎസ്പി എ.ജെ തോമസ്, ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, സബ് ഡിവിഷന്‍ എസ്‌ഐ വി.എച്ച് മുജീബ്, ജനമൈത്രി സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, സിഐമാരായ കെ.എസ് ജയന്‍, കെ.ജി കൃഷ്ണന്‍ പോറ്റി, സജീവ് ചെറിയാന്‍, ശരണ്യ എസ് ദേവന്‍, കെ.പി.എ ജില്ലാ പ്രസിഡന്റ് ബിനു കെ ഭാസ്‌കര്‍, വൈക്കം പോലീസ് സി.ആര്‍.ഒ ബി സിജി, ബീറ്റ് ഓഫീസര്‍ സിന്ധു കെ.ഹരിദാസ്, ജനമൈത്രി സമിതി അംഗം എം.ഒ വര്‍ഗീസ്, മാത്യു പോള്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ, ഡോ. പി.എ അനീഷ്, ഡോ. പി അരുണ്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.