Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം: മണ്ഡപത്തില്‍ വിദ്യാദേവതയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു
25/09/2022
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്കായി നവരാത്രി മണ്ഡപത്തില്‍ വിദ്യാദേവതയുടെ വിഗ്രഹം അലങ്കരിച്ചുവെച്ചപ്പോള്‍.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ അഞ്ചു വരെയാണ് ആഘോഷം. ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ നവരാത്രി മണ്ഡപം ക്രമീകരിച്ച് വിദ്യാദേവതയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഇവിടെ രാവിലെയും വൈകിട്ടും പ്രത്യേക പൂജകളുണ്ട്. ദര്‍ശനം നടത്താനും പൂജകള്‍ അര്‍പ്പിക്കാനും ക്രമീകരണങ്ങളും ഒരുക്കി. ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് 6.30 മുതല്‍ ഗോവിന്ദ് ജി വൈക്കം നയിക്കുന്ന സംഗീതസദസ്, നാലിന് വൈകിട്ട് 6.30 മുതല്‍ വിനീത നായര്‍ നയിക്കുന്ന സംഗീത സദസ് എന്നിവ ഉണ്ടായിരിക്കും. അഞ്ചിന് വിജയദശമി ചടങ്ങുകള്‍ നടക്കും. രാവിലെ ഒന്‍പതിന് വിദ്യാരംഭം പൂജയെടുപ്പ്, വൈകിട്ട് 6.30 മുതല്‍ രാത്രി എട്ട് വരെ ദശാവതാരം നൃത്താവിഷ്‌കാരം എന്നിവ നടക്കും.