Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബമേളയും കലാപരിപാടികളും നടത്തി
25/09/2022
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മറവന്‍തുരുത്ത് യൂണിറ്റ് കുടുംബമേളയും കലാപരിപാടികളും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഭരണസമിതി അംഗം ആര്‍ പ്രസന്നന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മറവന്‍തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബമേളയും കലാപരിപാടികളും നടത്തി. കുലശേഖരമംഗലം എസ്എന്‍ഡിപി ഹാളില്‍ നടന്ന കുടുംബമേള വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഭരണസമിതി അംഗം ആര്‍ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണല്‍ ഡിസൈനര്‍ ഫസീല ബീവി മുഖ്യപ്രഭാഷണം നടത്തി. പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.സി കുമാരന്‍, ജില്ലാ കമ്മിറ്റി അംഗം ബി അജിത് കുമാര്‍, യൂണിറ്റ് സെക്രട്ടറി പി.എ അബ്ദുല്‍ അസീസ്, ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന്‍, യൂണിറ്റ് ട്രഷറര്‍ എം.വി സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.