Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോഷ്യല്‍ ജസ്റ്റിസ് ഫോറം വനിതാ സംഗമം സംഘടിപ്പിച്ചു
25/09/2022
സോഷ്യല്‍ ജസ്റ്റിസ് ഫോറം വടയാര്‍ മാര്‍ സ്ലീബാ സ്‌കൂളില്‍ സംഘടിപ്പിച്ച 'അതുല്യ' വനിതാ സംഗമം വിവിധ മേഖലകളില്‍ മികവു തെളിയിച്ച വനിതകള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സോഷ്യല്‍ ജസ്റ്റിസ് ഫോറം വടയാര്‍ മാര്‍ സ്ലീബാ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച 'അതുല്യ' വനിതാ സംഗമം വ്യത്യസ്ത മേഖലകളില്‍ മികവ് തെളിച്ച വനിതകള്‍ ചേര്‍ന്ന ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഷീല ദിലീപ് അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോളും, കുഞ്ഞിളംകൈയ്യില്‍ സമ്മാനം പദ്ധതി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോഷിബ ജയിംസും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.വി കനകാംബരന്‍ അധ്യാപകരെയും, താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കല്‍ മികച്ച പിടിഎ അംഗങ്ങളെയും ആദരിച്ചു. മികവ് തെളിയിച്ച സ്ത്രീകള്‍ക്കും മുതിര്‍ന്ന അമ്മമാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ജില്ലാ കമ്മിറ്റി അംഗം ഇന്ദു രാജേഷ് സ്ത്രീശാക്തീകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സേതുലക്ഷ്മി അനില്‍കുമാര്‍, ടി.വൈ ജോയി, കെ.വി ഗ്ലാഡ്സണ്‍, രഞ്ജു എബ്രഹാം, കെ സുരേഷ്‌കുമാര്‍, ഷീബാ സാനു, സുമിതാ സുഗുണന്‍, വിനിത ബിബിന്‍, ബെന്നി ജോര്‍ജ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റീത്ത, ജില്ലാ കമ്മിറ്റി അംഗം നിര്‍മലാ ഷാജി എന്നിവര്‍ പ്രസംഗിച്ചു.