Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീര്‍ണിച്ച സവര്‍ണാധിപത്യത്തിന്റെ വക്താക്കള്‍ വൈക്കത്ത് ഇന്നും സജീവം: ബിനോയ് വിശ്വം എം.പി
24/09/2022
അകാലത്തില്‍ പൊലിഞ്ഞ വടയാര്‍ പുത്തന്‍പുര പ്രേംദാസിന്റെ കുടുംബത്തിന് സിപിഐ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ പാര്‍ട്ടി അംഗങ്ങളില്‍നിന്നുള്ള ഫണ്ട് സമാഹരണ സമ്മേളനം ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീര്‍ണിച്ച ജന്മി സവര്‍ണാധിപത്യത്തിന്റെ കടുത്ത വക്താക്കള്‍ വൈക്കത്ത് ഇന്നും സജീവമാണ്. അവരുടെ മുഖ്യശത്രു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞ സിപിഐ ബ്രാഞ്ച് സെക്രട്ടറി വടയാര്‍ പുത്തന്‍പുര പ്രേംദാസിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുവേണ്ടി പാര്‍ട്ടി അംഗങ്ങളില്‍നിന്നും സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാല കമ്മ്യൂണിസ്റ്റുകാര്‍ ഇഞ്ചോടിഞ്ച് പോരാടി കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് വൈക്കത്തേത്. സ്വജീവനെക്കാളേറെ കരുതലോടെ പ്രസ്ഥാനത്തെ കാത്തുരക്ഷിച്ച അവരുടെ പാരമ്പര്യം നിലനിര്‍ത്താന്‍ കഴിയണം. സദാ സ്വയരക്ഷക്കായി ആയുധം കരുതിനടന്ന ഒരുകാലം ഇവിടെ ഉണ്ടായിരുന്നു. അവരുടെ ത്യാഗങ്ങളോട് നീതി പുലര്‍ത്താന്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, സി.കെ ആശ എംഎല്‍എ, ജോണ്‍ വി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.