Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമീണ ഭവന കുടിവെള്ള പദ്ധതി: ശില്‍പശാലയും ജലസൗഹൃദ സദസും നടത്തി  
24/09/2022
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തും തലയോലപ്പറമ്പ് ജവഹര്‍ലാല്‍ മെമ്മോറിയല്‍ സോഷ്യല്‍ വെല്‍ഫെയര്‍ സെന്ററും ചേര്‍ന്നു നടത്തിയ ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജലജീവന്‍ മിഷന്‍ ഗ്രാമീണ ഭവന കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തും തലയോലപ്പറമ്പ് ജവഹര്‍ലാല്‍ സോഷ്യല്‍ വെല്‍ഫയര്‍ സെന്ററും സംയുക്തമായി ബ്ലോക്ക്തല കീ സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് ശില്‍പശാലയും ജലസൗഹൃദ സദസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.ആര്‍ സലില അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.കെ ശീമോന്‍, കെ.എസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, ജസില നവാസ്, വീണ അജി, കെ.എസ് ഗോപിനാഥന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.കെ കുമാരന്‍, എക്സി. എഞ്ചിനീയര്‍ കെ.സുരേഷ്, ജവഹര്‍ലാല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പി.ജി തങ്കമ്മ, ടി.പി ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ജലസൗഹൃദസദസില്‍ ജലപരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വി.സുഭാഷ് ചന്ദ്രബോസ് ക്ലാസ് എടുത്തു.