Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടുമുറ്റത്തെ മത്സ്യകൃഷിയില്‍ ലാഭം കൊയ്ത് വിഷ്ണു പ്രസാദ്
24/09/2022
ഫിഷറീസ് വകുപ്പിന്റെയും വൈക്കം നഗരസഭയുടെയും സഹായത്തോടെ നഗരസഭ 25-ാം വാര്‍ഡില്‍ മാപ്പിളശ്ശേരിയില്‍ വിഷ്ണുപ്രസാദ് വീട്ടുമുറ്റത്തു  ബയോ ഫ്ളോക്ക് സംവിധാനത്തില്‍ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 25-ാം വാര്‍ഡില്‍ മാപ്പിളശ്ശേരിയില്‍ വിഷ്ണുപ്രസാദ് സുഭിക്ഷ കേരളം പദ്ധതിയില്‍പ്പെടുത്തി നടത്തിയ മത്സ്യകൃഷിയില്‍ മികച്ച വിളവ്. ഫിഷറീസ് വകുപ്പിന്റെയും നഗരസഭയുടെയും സഹായത്തോടെയാണ് ബയോ ഫ്‌ളോക് സംവിധാനത്തില്‍ വീട്ടുമുറ്റത്ത് കൃഷി നടത്തിയത്. ആറു മാസം കൊണ്ട് വിളവെത്തുന്ന ഗിഫ്റ്റ് തിലോപ്പിയ ഇനമാണ് കൃഷി ചെയ്തത്. 1250 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വിളവെടുപ്പില്‍ 420 കിലോ മത്സ്യം കിട്ടി. നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ഡി ബിജിമോള്‍ ഫിഷറീസ് അസി. എക്സ്റ്റന്‍ക്ഷന്‍ ഓഫീസര്‍ ലക്ഷ്മി പി.രാജന്‍, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ മിന്‍സി മാത്യു, ഫിഷറീസ് കോ-ഓര്‍ഡിനേറ്റര്‍ ബീന ജോസഫ് എന്നിവര്‍ പങ്കെടുത്തു.