Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് മന്ത്രിക്ക് നിവേദനം നല്‍കി വൈക്കം നഗരസഭ
24/09/2022
വൈക്കം നഗരസഭ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ രാധികാ ശ്യാമിന്റെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കുന്നു.

വൈക്കം: നഗരസഭ പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ആവശ്യമായ പദ്ധതി നടപ്പിലാക്കണമെന്നവശ്യപ്പെട്ട് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാമിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനും ബാക്കി തുകയ്ക്ക് പൈപ്പ് വലിക്കുന്നതിനുമായി വൈക്കം നഗരസഭയ്ക്ക് 6.86 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്നതിന്ന് ഈ തുക അപര്യാപ്തമാണ്. ആയിരക്കണക്കിന് ആളുകളാണ് കുടിവെള്ള കണക്ഷനായി കാത്തിരിക്കുന്നത്. എല്ലാ സ്ഥങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. ഒന്‍പത് കിലോ മീറ്റര്‍ ചുറ്റളവില്‍ മുഴുവന്‍ മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനും പഴയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കമെന്ന നിര്‍ദ്ദേശമാണ് മന്ത്രി മുന്നോട്ടു വച്ചത്. ഇത് സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ എബ്രഹാം പഴയകടവന്‍, രാജശ്രീ വേണുഗോപാല്‍ എന്നിവരും നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.