Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നടത്തി
22/09/2022
കൊതവറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷീരവികസന വകുപ്പിന്റെയും വൈക്കം നഗരസഭയുടെയും ക്ഷീരകര്‍ഷക സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും തലയാഴം ഗ്രാമപഞ്ചഞ്ചായത്തിന്റെയും സഹകരണത്തോടെ കൊതവറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നടത്തി. കൊതവറ സെന്റ് സേവ്യേഴ്‌സ് പാരീഷ് ഹാളില്‍ നടന്ന സംഗമം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നവീകരിച്ച കൊതവറ ക്ഷീരസംഘം ഓഫീസ് കെട്ടിടത്തിന്റെയും, ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റിന്റെയും ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി, മെമ്പര്‍ ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.എല്‍ സെബാസ്റ്റ്യന്‍, ഗിരിജ പുഷ്‌കരന്‍, കെ.ആര്‍ ഷൈലകുമാര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ ശാരദ, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍  റൊണാള്‍ഡ് വില്‍സണ്‍, രാജി എസ്.മണി, രാജി മോഹനന്‍, കെ.ഒ രമാകാന്തന്‍, ക്ഷീര സംഘം പ്രസിഡന്റ് ആര്‍ ശൂലപാണി, സോണി ഈറ്റക്കന്‍, ജോമോന്‍ മറ്റം, സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. റജു കണ്ണമ്പുഴ, ക്ഷീരവികസന ഓഫീസര്‍ ബി സിബിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.