Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹകൂട്ടായ്മ നടത്തി അഞ്ചു സ്‌കൂളുകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ 
22/09/2022
മൂന്ന് പതിറ്റാണ്ടുകാലം മുമ്പ് വൈക്കത്തെ അഞ്ചു സ്‌കൂളുകളില്‍ പഠിച്ചവരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ കുട്ടി ശ്രേയ മഹേഷ് കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്നു.

വൈക്കം: മൂന്നു പതിറ്റാണ്ടുകാലം മുമ്പ് വൈക്കം മേഖലയിലെ അഞ്ചു സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്തിയ വിദ്യാര്‍ഥികളുടെ സ്നേഹകൂട്ടായ്മയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. ടി.വി പുരം ഗവ. ഹൈസ്‌കൂള്‍, ആശ്രമം ഹൈസ്‌കൂള്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂള്‍, വൈക്കം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌നേഹ സംഗമത്തില്‍ കൂട്ടായ്മയിലെ വിദ്യാര്‍ഥികളുടെ മക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ശ്രേയ മഹേഷ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ഭാരവാഹികളായ ബി രഞ്ജിത്ത് ദാസ് ഗുപ്ത, ടി.മൃത്യുഞ്ജയന്‍, പ്രൊഫ. എ.സി ഉമേഷ്, കെ.എം സന്തോഷ്, കെ.എസ് സജികുമാര്‍, വി.കെ ശ്രീകുമാര്‍, സീനാ രാജന്‍, പി.കെ മിനിജ, അമ്പിളി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.