Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാധി ദിനാചരണവും ശാന്തിയാത്രയും നടത്തി
22/09/2022
ശ്രീനാരായണഗുരു സമാധി ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖ നടത്തിയ സമൂഹ ഉപവാസത്തിന്റെയും ശാന്തിയാത്രയുടെയും ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 1184-ാം നമ്പര്‍ വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം നടത്തി. സമൂഹ ഉപവാസം, ശാന്തിയാത്ര, അന്നദാനം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. പ്രാര്‍ത്ഥനാ ഹാളില്‍ നടത്തിയ സമൂഹ ഉപവാസ യജ്ഞത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ബിജു കണ്ണേഴത്ത്, സെക്രട്ടറി ഡി ജഗദീഷ്, കെ.കെ നീലാംബരന്‍, ഡോ. എന്‍.കെ ശശിധരന്‍, സുധീഷ് പുത്തന്‍വീട്, കുമാരി കണ്ണേഴത്ത്, ആശ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയനിലെ 221-ാം അടിയം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മഹാസമാധി ദിനാചാരണവും വിശ്വശാന്തി സമ്മേളനവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രസിഡന്റ് വി.കെ രഘുവരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം വിജയന്‍, പെരുമ്പളം പ്രദീപ് സുധീര്‍, ജിനന്‍ ചരുവില്‍, അജീഷ് കുമാര്‍, കുഞ്ഞുമോന്‍, സലിജ അനില്‍കുമാര്‍, സുമ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.