Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ സ്തുതികള്‍ നിറഞ്ഞ വഴിത്താരയില്‍ ശാന്തിയാത്ര ഭക്തിസാന്ദ്രമായി
21/09/2022
ശ്രീനാരായണ ഗുരുവിന്റെ  സമാധി ദിനത്തില്‍ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ നിന്നും ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷിന്റെ നേതൃത്വത്തില്‍ മാരാംവീട് മത സൗഹാര്‍ദ്ദ കേന്ദ്രത്തിലേക്ക് നടത്തിയ ശാന്തിയാത്ര.

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ  95-ാമത്  മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം സന്നിധിയില്‍ നിന്നും മാരാംവീട് മതസൗഹാര്‍ദ്ദ സെന്ററിലേക്ക് നടത്തിയ ശാന്തിയാത്ര ഭക്തിസാന്ദ്രമായി. റിക്ഷാ വണ്ടിയില്‍ ഗുരുദേവന്റെ ചിത്രം അലങ്കരിച്ചുവെച്ച് നീങ്ങിയ ശാന്തിയാത്രയില്‍ പ്രദേശത്തെ ആറ് എസ്എന്‍ഡിപി ശാഖകളില്‍ നിന്നായി രണ്ടായിരം പേര്‍ അണിചേര്‍ന്നു. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, സെക്രട്ടറി കെ.വി പ്രസന്നന്‍, ജോയിന്റ് സെക്രട്ടറിമാരായ ടി.പി സുഖലാല്‍, വി.ഡി സന്തോഷ്, എന്‍.എന്‍ പവനന്‍, കെ.എസ് സാജു, സി.എസ് ആഷ, പി.എസ് കരുണാകരന്‍, ഷീല, കെ.എസ് സജി, പി.ആര്‍ ബിജിമോന്‍, രമേശ് പി.ദാസ്, എ.ജി ബിജു, പി.ആര്‍ തിരുമേനി, സജി, സിദ്ധാര്‍ത്ഥന്‍, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നു കിലോ മീറ്റര്‍ നടന്ന് മാരാംവീട് മതസൗഹാര്‍ദ്ദ സെന്ററിലേക്ക് ശാന്തിയാത്ര നീങ്ങിയത്.