Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാസമാധി ദിനാചാരണവും വിശ്വശാന്തി സമ്മേളനവും സംഘടിപ്പിച്ചു
21/09/2022
എസ്എന്‍ഡിപി യോഗം 221-ാം അടിയം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 95-ാമത് മഹാസമാധി ദിനാചാരണവും വിശ്വശാന്തി സമ്മേളനവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
 
തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയനിലെ 221-ാം അടിയം ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന 95-ാമത് മഹാസമാധി ദിനാചാരണവും വിശ്വശാന്തി സമ്മേളനവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി ശാന്തിയാത്ര, ഉപവാസയജ്ഞം, സമൂഹസദ്യ, രാജേഷ് ശാന്തിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ ഗുരുപൂജ എന്നിവയും ഉണ്ടായിരുന്നു. പ്രസിഡന്റ് വി.കെ രഘുവരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പെരുമ്പളം പ്രദീപ് സുധീര്‍ ഗുരുദേവ പ്രഭാഷണം നടത്തി. സെക്രട്ടറി വി.എം വിജയന്‍, വൈസ് പ്രസിഡന്റ് ജിനന്‍ ചരുവില്‍, അജീഷ് കുമാര്‍, കുഞ്ഞുമോന്‍, സലിജ അനില്‍കുമാര്‍, സുമ ചന്ദ്രന്‍, പ്രമീള പ്രസാദ്, യദു കൃഷ്ണന്‍, അയന ചന്ദ്രന്‍, അക്ഷയ കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്എന്‍ഡിപി യോഗം 6009-ാം നമ്പര്‍ മിഠായികുന്നം ശാഖയില്‍ നടന്ന മഹാസമാധി ദിനാചാരണ ചടങ്ങുകള്‍ തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ സമാധി ദിന സന്ദേശം നല്‍കി. ശാഖാ പ്രസിഡന്റ് സത്യന്‍ മലങ്കോട്ടില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എസ് മോഹന്‍ദാസ് ഗുരുദേവ പ്രഭാഷണം നടത്തി. ഉപവാസ യജ്ഞത്തിന് സെക്രട്ടറി രാധാമണി ലാലപ്പന്‍, വൈസ് പ്രസിഡന്റ് മഹേഷ് വള്ളോംപറമ്പില്‍, സജേഷ്, ബിജി സോമരാജന്‍, കെ.ഡി സന്തോഷ്, ടി.കെ ലാലന്‍, ഒ.കെ ലാലപ്പന്‍, രാജി ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.