Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം ടൗണ്‍ ശാഖ 2500 പേര്‍ക്ക് അന്നദാനം നല്‍കി
21/09/2022
എസ്എന്‍ഡിപി യോഗം 111-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ സമാധി ദിനത്തില്‍ 2500 പേര്‍ക്ക് നല്‍കിയ അന്നദാനത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ 95-ാമത് മഹാ സമാധി ദിനത്തില്‍ 111-ാം നമ്പര്‍ ടൗണ്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ 2500 പേര്‍ക്ക് അന്നദാനം നല്‍കി. അന്നദാനത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു, സെക്രട്ടറി കെ.കെ വിജയപ്പന്‍, ലൈല ബാലകൃഷ്ണന്‍, അനിലാത്മജന്‍, കെ.കെ ചന്ദ്രന്‍, അനില്‍ സച്ചിത്ത്, എന്‍ അനില്‍കുമാര്‍, ദയാനാന്ദന്‍, ടി അനില്‍ കുമാര്‍, ബിജു മൂശാറ, വിശ്വന്‍ കണ്ണംകേരി, ഷീല ചന്ദ്രന്‍, യമുന എന്നിവര്‍ പങ്കെടുത്തു.