Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്‍ ഉപവാസ യജ്ഞം നടത്തി
21/09/2022
അക്കരപ്പാടം ഗുരുമണ്ഡപത്തില്‍ നടത്തിയ സമൂഹ ഉപവാസയജ്ഞത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് ജി ജയന്‍ നിര്‍വഹിക്കുന്നു.

വൈക്കം: അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രാങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗുരുദേവ മന്ദിരത്തില്‍ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തി. ശാന്തിയാത്ര, ഉപവാസ യജ്ഞം, ഗുരുപൂജ, ഭജന, അന്നദാനം, സമൂഹ പ്രാര്‍ത്ഥന എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ഉപവാസ യജ്ഞത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് ജി ജയന്‍ നിര്‍വഹിച്ചു. ഗുരുമണ്ഡപത്തില്‍ നിന്നും പുറപ്പെട്ട ശാന്തിയാത്രയില്‍ ഇരുന്നൂറിലധികം ഭക്തര്‍ പങ്കെടുത്തു. അന്നദാനവും നടത്തി. സെക്രട്ടറി എം.ആര്‍ രതീഷ്, പി സദാശിവന്‍, എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, വി.എം വിപിന്‍, പ്രേമാനന്ദന്‍, കെ.പി ഷാജി, സനോജ്, ഷിബു, വി.ആര്‍ രതീഷ്, ടി.കെ ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.