Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മഹാസമാധി ദിനാചരണം ഭക്തിനിര്‍ഭമായി
21/09/2022
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ടൗണ്‍ ഗുരുമന്ദിരത്തില്‍ നടത്തിയ സമാധി ദിനാചരണത്തില്‍ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ദീപം തെളിയിക്കുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം വൈക്കം എസ്എന്‍ഡിപി യൂണിയന്റെയും 54 ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. പടിഞ്ഞാറെ നടയിലെ ഗുരുദേവ മന്ദിരത്തില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ സമാധി ദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടര്‍ രാജേഷ് മോഹന്‍, കൗണ്‍സിലര്‍മാരായ സെന്‍ സുഗുണന്‍, എം.പി ബിജു, എം.എസ് രാധാകൃഷ്ണന്‍, മധു സോമന്‍, അഡ്വ. രമേഷ് പി.ദാസ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി വേലായുധന്‍, പി പ്രസന്നന്‍, പി.വി വിവേക്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍, എസ് ജയന്‍, പി സജീവ് എന്നിവര്‍ പങ്കെടുത്തു. ഉപവാസം, ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ഭജന, മഹാസമാധി പൂജ, അന്നദാനം എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. വൈകിട്ട് ഗുരു മണ്ഡപത്തില്‍ ദീപാരാധന, ഭജന, ദീപകാഴ്ച, യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പായസ വിതരണം എന്നിവയും ഉണ്ടായിരുന്നു.