Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ ഋഷഭവാഹനം വൈക്കം ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ചു
21/11/2015
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുതുക്കിപ്പണിത ഋഷഭവാഹനസമര്‍പ്പണം
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവത്തിന് ഭഗവാനെ എഴുന്നള്ളിക്കുന്ന പുതിയ ഋഷഭവാഹനം ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. പഴയ വാഹനം ജീര്‍ണിച്ചുപോയതിനെ തുടര്‍ന്ന് ഏറെ നാളായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഋഷഭവാഹനം 17.8 കിലോഗ്രാം വെള്ളിയില്‍ പുതുക്കി നിര്‍മിച്ചത്. ഭദ്രകാളി മററപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേക്കാട് നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ആജ്ഞയനുസരിച്ചായിരുന്നു നിര്‍മാണജോലികള്‍. ചക്കുളത്തുകാവ് കൃപയില്‍ ഹരിക്കുട്ടന്റെ നേതൃത്വത്തില്‍ നാല് പേരാണ് പണികള്‍ക്ക് നേതൃത്വം നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.ആര്‍ അനിതയും വൈക്കം ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ആര്‍.ജയശ്രീ, അസി. കമ്മീഷണര്‍ രഘുനാഥന്‍ നായര്‍, മാനേജര്‍ ഗോപീകൃഷ്ണന്‍, ക്ഷേത്രോപദേശക സമിതി സെക്രട്ടറി സന്തോഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.