Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും: മന്ത്രി പി.പ്രസാദ്
20/09/2022
വെച്ചൂരില്‍ ഓയില്‍ പാമിന്റെ  മോഡേണ്‍ റൈസ് മില്ലില്‍ കൃഷി വകുപ്പ്  മന്ത്രി പി.പ്രസാദ് സന്ദര്‍ശനം നടത്തുന്നു.

വൈക്കം: വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി കര്‍ഷകരെ സഹായിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഓയില്‍ പാം ഇന്‍ഡ്യയുടെ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. പ്രാദേശിക തലങ്ങളിലുള്ള കര്‍ഷകരുടെ പാടശേഖരങ്ങളില്‍ നിന്നും നെല്ല് സംഭരിച്ച് അരിയാക്കി പൊതു വിപണിയല്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ഓയില്‍ പാം ഇന്ത്യ ചെയര്‍മാനെ ചുമതലപ്പെടുത്തി. മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സി.കെ ആശ എംഎല്‍എ, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, ഓയില്‍ പാം ഇന്ത്യ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍, മാനേജിങ് ഡയറക്ടര്‍ ജോണ്‍ സെബാസ്റ്റ്യന്‍, സീനിയര്‍ മാനേജര്‍ കെ.ആര്‍ ബിപിന്‍, മാനേജര്‍ എന്‍.ജി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.