Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈനുങ്കല്‍-ചെമ്മനത്തുകര-വാതപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കണം: എഐവൈഎഫ്
20/09/2022
പൈനുങ്കല്‍-ചെമ്മനത്തുകര-വാതപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മേഖലാ സെക്രട്ടറി എം.എസ് അനൂപ് കുമാര്‍  പൊതുമരാമത്ത് വകുപ്പ്  എക്‌സി. എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്തിലെ പൈനുങ്കല്‍-ചെമ്മനത്തുകര -വാതപ്പള്ളി റോഡ് സഞ്ചാരയോഗ്യമാകണമെന്ന് എഐവൈഎഫ് ടി.വി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഏക സഞ്ചാര മാര്‍ഗ്ഗമാണിത്. റോഡിന്റെ ദുരവസ്ഥ മൂലം ആളുകള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. യാത്രാ ദുരിതം ഏറെയുള്ള പ്രദേശത്ത് രണ്ട് സ്വകാര്യ ബസും രാവിലെ സര്‍വീസ് നടത്തുന്ന ഒരു കെഎസ്ആര്‍ടിസി ബസും മാത്രമാണുള്ളത്. റോഡ് തകര്‍ന്നതിനാല്‍ സര്‍വീസ് നിര്‍ത്താന്‍ ഇവര്‍ തീരുമാനിച്ചിരിക്കുകയാണ്. എത്രയും വേഗം റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മേഖലാ സെക്രട്ടറി എം.എസ് അനൂപ് കുമാര്‍, പ്രസിഡന്റ് വിഷ്ണു മഹര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. മണ്ഡലം സെക്രട്ടറി സജീവ് ബി.ഹിരന്‍ , ലിബിന്‍, കെ.വിഷ്ണു, ഷാരൂണ്‍, വി.പി അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.