Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമവര്‍മ തമ്പാന്‍ അനുസ്മരണം സംഘടിപ്പിച്ചു
20/09/2022
സിപിഐ മുന്‍മണ്ഡലം സെക്രട്ടറി എന്‍.കെ രാമവര്‍മ തമ്പാന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു ആറാട്ടുകുളങ്ങരയില്‍ നടന്ന അനുസ്മരണ യോഗം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍മണ്ഡലം സെക്രട്ടറിയും സ്വാത്രന്ത്യസമര സേനാനിയുമായിരുന്ന എന്‍.കെ രാമവര്‍മ തമ്പാന്റെ ചരമ വാര്‍ഷിക ദിനം സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ആറാട്ടുകുളങ്ങരയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി കെ.വി അജയഘോഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.എന്‍ പ്രദീപ്, അസി. സെക്രട്ടറി ചന്ദ്രബാബു എടാടന്‍, എന്‍ മോഹനന്‍, കെ.വി സുമ, ടി.വി മനോജ്, അജിത്ത് വര്‍മ എന്നിവര്‍ പ്രസംഗിച്ചു.