Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം പള്ളിയില്‍ ഇടവക ദിനാഘോഷം നടത്തി
19/09/2022
വല്ലകം സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക ദിനാഘോഷവും കുടുബയൂണിറ്റുകളുടെ വാര്‍ഷികവും എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ. ഫാ. വര്‍ഗീസ് പോട്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വല്ലകം സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക ദിനാഘോഷവും കുടുംബയൂണിറ്റുകളുടെ വാര്‍ഷികവും നടത്തി. വി. കുര്‍ബാനക്ക് ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടന്ന കുടുബകൂട്ടായ്മ വാര്‍ഷികം എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് പോട്ടക്കല്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ടോണി കോട്ടക്കല്‍, മദര്‍ സിസ്റ്റര്‍ ഷൈനി, വൈസ് ചെയര്‍മാന്‍ റോബിന്‍ കണ്ടത്തിപ്പറമ്പില്‍, ജോര്‍ജ് പഴേമഠം, മാത്യു പാറപ്പുറം, സന്തോഷ് അറക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇടവകയില്‍ പ്രത്യേക അംഗീകാരം നേടിയവരെ ആദരിച്ചു. കുടുബയൂണിറ്റുകളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.