Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'മികവ് 2022' വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിച്ചു  
19/09/2022
സിപിഎം വൈക്കം ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മികവ്  2022 വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്റ്റേറ്റ്,  സിബിഎസ്ഇ തലത്തിലുള്ള വിദ്യാര്‍ഥികളെയും, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെയും സിപിഎം വൈക്കം ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വൈക്കം തെക്കേനട വടയാര്‍ സമൂഹ ഹാളില്‍  നടന്ന 'മികവ് 2022' വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.സുജിന്‍ അധ്യക്ഷത വഹിച്ചു.  പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ വൈക്കം ഗവ. ബോയ്‌സ്, ഗവ. ഗേള്‍സ്, സെന്റ് ലിറ്റില്‍ തെരേസാസ്, ആശ്രമം എന്നീ സ്‌കൂളുകളെയും 25 വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ഹരിദാസ്, പി.ശശിധരന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.സി അനില്‍കുമാര്‍, വി.ജി ശശി, വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.