Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍മകള്‍ പങ്കുവെച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം
19/09/2022
ടി.വി പുരം ഗവ. ഹൈസ്‌കൂളിലെ 1998 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ഓര്‍മച്ചെപ്പ് പൂര്‍വ അധ്യാപകര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാല്‍നൂറ്റാണ്ടിനപ്പുറമുള്ള ഓര്‍മകള്‍ പങ്കുവെച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും ഒത്തുചേര്‍ന്നതോടെ വേറിട്ട അനുഭവമായി പൂര്‍വ വിദ്യാര്‍ഥി സംഗമം. ടി.വി പുരം ഗവ. ഹൈസ്‌കൂളിലെ 1998 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് വ്യത്യസ്ത അനുഭവമായത്. സ്‌കൂള്‍ മുറ്റത്ത് പൂന്തോട്ടം ഒരുക്കിയായിണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത് ഓര്‍മച്ചെപ്പ് 1998 എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം അധ്യാപകര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എസ്.ശ്രീജി അധ്യക്ഷത വഹിച്ചു. അധ്യാപകരായിരുന്ന ഹരിദാസ്, അംബിക, ആലീസ്, മേരി, സെലീന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. സംഘടന സെക്രട്ടറി എസ്.പി രാജീഷ്, ബിനോഷ്, ഷൈജി ജയകുമാര്‍, സുധീഷ്, വി.എസ് ശ്യാം, ഷൈമോള്‍, പിടിഎ പ്രസിഡന്റ് സാബു, രതീഷ് ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു. അകാലത്തില്‍ വേര്‍പിരിഞ്ഞ സഹപാഠി രതീഷ് ചന്ദ്രന്റെ കുടുംബത്തിന് സ്‌നേഹ തണലേകിയായിരുന്നു ഓര്‍മച്ചെപ്പ് കൂട്ടായ്മയുടെ തുടക്കം. ജീവിതയാത്രയില്‍ കാലിടറുന്ന സഹപാഠികള്‍ക്ക് കൈത്താങ്ങാവുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.