Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ഗ്രാമത്തിന് ഭക്തിയുടെ നിറവേകി അവഭൃഥസ്‌നാന ഘോഷയാത്ര
18/09/2022
പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനം കുറിച്ച് ഞായറാഴ്ച രാവിലെ സരസ്വതി ക്ഷേത്രക്കുളത്തില്‍ നിന്ന് പുറപ്പെട്ട അവഭൃഥസ്നാന ഘോഷയാത്രയ്ക്ക് ക്ഷേത്രനടയില്‍ നല്‍കിയ വരവേല്‍പ്പ്.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തില്‍ നടന്നുവന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. യജ്ഞത്തിന്റെ പരിസമാപ്തി കുറിച്ചു നടന്ന അവഭൃഥസ്‌നാന ഘോഷയാത്ര ഭക്തിസാന്ദ്രമായി. ടി.വി പുരം സരസ്വതി ക്ഷേത്രക്കുളത്തിലാണ് അവഭൃഥസ്നാന ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രക്കുളത്തില്‍ നിന്നും ആചാര്യന്മാരുടെയും തന്ത്രിമാരുടെയും നേതൃത്വത്തില്‍ യജ്ഞവേദിയിലേക്ക് പുറപ്പെട്ട അവഭൃഥസ്‌നാന ഘോഷയാത്രയില്‍ പ്രദേശത്തെ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. വായ് കുരവ ഇട്ടും കൃഷ്ണസ്തുതികള്‍ ചൊല്ലിയും നീങ്ങിയ ഘോഷയാത്രയ്ക്ക് വഴിയോരങ്ങളിലെ ഒട്ടേറെ കേന്ദ്രങ്ങള്‍ ഭക്തജനങ്ങള്‍ സ്വീകരണം നല്‍കി. അവഭൃഥസ്നാന ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടന്ന മഹാപ്രസാദ ഊട്ടില്‍ രണ്ടായിരത്തിലധികം ഭക്തര്‍ പങ്കെടുത്തു. ടി.വി പുരം സരസ്വതി ദേവീക്ഷേത്രക്കുളത്തില്‍ നടന്ന അവഭൃഥസ്‌നാന ചങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ് കുമാര്‍, മേല്‍ശാന്തി ഷിബു ശാന്തി ചെമ്മനത്തുകര, ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, ഉണ്ണി ശാന്തി യജ്ഞ പൗരാണികരായ കുമാരപുരം രാജേഷ്, ബിജു കൊട്ടാരക്കര എന്നിവര്‍ മുഖ്യകാര്‍മികരായി. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി സി.ലത, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, ടി.പങ്കജാക്ഷന്‍, ജയപ്രസാദ്, ഡി.ബിനോയ്, സജീവ്, സജീവ് വാസുദേവന്‍, ഓമനക്കുട്ടന്‍, ശ്യാം ബാബു, സുധീര്‍ തമ്പുരാന്‍, ശശി, സാംജി, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.