Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി
18/09/2022
വൈക്കം ഗംഗാനഗര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെക്കേനട ഗംഗാനഗര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും വിശിഷ്ട വ്യക്തികള്‍ക്കുള്ള സ്വീകരണവും വൈക്കം സമൂഹം ഹാളില്‍ നടത്തി. ഓണപ്പൂക്കളം, വേദിയില്‍ കലാപരിപാടികളുടെ അവതരണം, ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, ഓണസദ്യ, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലേഖ ശ്രീകുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ.ബി ഗിരിജാകുമാരി മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. സെക്രട്ടറി പി.എന്‍ രാധാകൃണന്‍, മുന്‍ പ്രസിഡന്റ് ഇ.ഗോപാലന്‍, ആശ പ്രതാപ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.