Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല എന്‍എസ്എസ് കരയോഗം കുടുംബസംഗമം നടത്തി
18/09/2022
ഉല്ലല 737-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമത്തില്‍ കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ ഓണക്കോടി നല്‍കി ആദരിച്ചപ്പോള്‍. 

വൈക്കം: ഉല്ലല 737-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും 1996-ാം നമ്പര്‍ ദേവിവിലാസം വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ ഓണക്കോടി നല്‍കി ആദരിക്കുന്നതും ശിവരഞ്ജിനി ഓഡിറ്റോറിയം ഹാളില്‍ നടത്തി. രാവിലെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഓണപ്പൂക്കളം ഇട്ടു. കുടുംബസംഗമം വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. കരയോഗം ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സഹായവും എന്‍ഡോവ്‌മെന്റ് വിതരണവും യൂണിയന്‍ പ്രസിഡന്റ് എസ്.മധു  നിര്‍വ്വഹിച്ചു. മുതിര്‍ന്ന കരയോഗ അംഗങ്ങള്‍ക്കുള്ള ഓണക്കോടി വിതരണം യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ നിര്‍വഹിച്ചു. കൊച്ചിന്‍ റിഫൈനറി എക്‌സി. ഡയറക്ടര്‍ അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ജയലക്ഷ്മി, വനിതാസമാജം സെക്രട്ടറി മീര മോഹന്‍, കരയോഗം വനിതാസമാജം പ്രസിഡന്റ് സതി സത്യന്‍, സെക്രട്ടറി കെ.ടി സത്യനാഥ പണിക്കര്‍, കരയോഗം വൈസ് പ്രസിഡന്റ് ജി.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തി.