Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലവേദി അധ്യാപക പരിശീലന കളരി വൈക്കത്ത് ആരംഭിച്ചു
17/09/2022
ബാലവേദി ജില്ലാതല അധ്യാപക പരിശീലന കളരി വൈക്കത്ത് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബാലവേദി ജില്ലാതല അധ്യാപക പരിശീലന കളരി വൈക്കത്ത് ആരംഭിച്ചു. കുമാരി ഭാനുമതി പതാക ഉയര്‍ത്തി ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ ശനിയാഴ്ച തുടങ്ങിയ പരിശീലന കളരി സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ആര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ആമുഖ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, പി.എസ് മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ഡി ബാബു, ഇ.സി സതി എന്നിവര്‍ ക്ലാസ് നയിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.