Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിമിനല്‍ കേസുകളിലെ പ്രതി ജാമ്യത്തിലിറങ്ങിയതിനുശേഷം സമാധാനജീവിതത്തിന് ഭീഷണി ഉയര്‍ത്തി വിലസുമ്പോഴും പോലീസ് അനങ്ങുന്നില്ല.
19/04/2016

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ജാമ്യത്തിലിറങ്ങിയതിനുശേഷം സമാധാനജീവിതത്തിന് ഭീഷണി ഉയര്‍ത്തി വിലസുമ്പോഴും പോലീസ് അനങ്ങുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇയാളുടെ നേതൃത്വത്തില്‍ പത്തിലധികം ആക്രമണങ്ങളാണ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായത്. സംഭവമുണ്ടാകുമ്പോള്‍ കൂട്ടത്തിലുണ്ടാകുന്നവര്‍ പോലീസ് വലയില്‍ കുടുങ്ങിയിട്ടും ഇയാളെ മാത്രം പിടികൂടുവാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഗുണ്ടാവിളയാട്ടത്തില്‍ എ.ഐ.വൈ.എഫ് ടി.വി പുരം പഞ്ചായത്ത് കമ്മിററി സെക്രട്ടറി ചെമ്മനത്തുകര മുണ്ടുപറമ്പില്‍ ശിവപ്രസാദിനാണ് വെട്ടേററത്. വീടിനുസമീപം റോഡരുകില്‍ നിന്ന ശിവപ്രസാദിനെ ലെങ്കോ എന്നു വിളിക്കുന്ന അഖിലിന്റെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ സംഘമാണ് ശിവപ്രസാദിനെ അകാരണമായി വടിവാളിന് വെട്ടിയത്. ശിവപ്രസാദിനെ വെട്ടിയ ഗുണ്ടാവിളയാട്ടത്തില്‍ എ..ഐ.വൈ.എഫ് മണ്ഡലം കമ്മിററി പ്രതിഷേധിച്ചു. വൈക്കം മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.