Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്‍ ജലോത്സവത്തിന്റെ ലോഗോയും എംബ്ലവും പ്രകാശനം ചെയ്തു
17/09/2022
ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും ചേര്‍ന്ന് നവംബറില്‍ മൂവാറ്റുപുഴയാറ്റില്‍ നടത്തുന്ന ചെമ്പിലരയന്‍ ജലോത്സവത്തിന്റെ ലോഗോയും എംബ്ലവും സംസ്ഥാന ആസൂത്രണ സമിതി അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര പ്രകാശനം ചെയ്യുന്നു.

വൈക്കം: ദൃശ്യവിസ്മയം തീര്‍ക്കുന്ന ചെമ്പ് ഗ്രാമത്തിന്റെ പ്രകൃതി സൗന്ദര്യത്തെ ലോക ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയണമെന്നും അതിനുള്ള എല്ലാ സാധ്യതകളും ഈ മണ്ണിനുണ്ടെന്നും സംസഥാന ആസൂത്രണ സമിതി അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര. ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും ചേര്‍ന്ന് നവംബറില്‍ മൂവാറ്റുപുഴയാറ്റില്‍ നടത്തുന്ന ചെമ്പിലരയന്‍ ജലോത്സവത്തിന്റെ ലോഗോയും എംബ്ലവും പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബ് ക്യാപ്റ്റന്‍ കെ.ജെ പോള്‍ ചുമ്മാരുപറമ്പിലിന് ലോഗോ കൈമാറിയാണ് പ്രകാശനം നടത്തിയത്. മുറിഞ്ഞുപുഴ പഴയ പാലത്തിനു സമീപം നടന്ന സമ്മേളനത്തില്‍ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.കെ രമേശന്‍, ചെയര്‍മാന്‍ എസ്.ഡി സുരേഷ്ബാബു, ട്രഷറര്‍ കെ.എസ് രത്‌നാകരന്‍, സുനില്‍ മുണ്ടയ്ക്കല്‍, കെ.ജെ പോള്‍, ആശ ബാബു, ലത അനില്‍കുമാര്‍, എം.കെ ശീമോന്‍, ജസില നവാസ്, ഉഷാ പ്രസാദ്, അജിത് കുമാര്‍ തൈലംപറമ്പില്‍, വി.കെ ശശിധരന്‍, ടി.വി സുരേന്ദ്രന്‍, ബെപ്പിച്ചന്‍ തുരുത്തിയില്‍, വേണുഗോപാല്‍, ടി.സി ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓടി ഇനത്തില്‍ 22 വള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളും മത്സരത്തില്‍ അണിനിരക്കും.