Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടികള്‍ക്കായി വിദ്യാഗോപാല സമൂഹാര്‍ച്ചനയും വിളക്ക് പൂജയും നടത്തി
17/09/2022
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ നടന്ന വിദ്യാഗോപാല സമൂഹാര്‍ച്ചനയും വിളക്ക് പൂജയും.

വൈക്കം: പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിദ്യാഭിവൃദ്ധിക്കായി വിദ്യാഗോപാല സമൂഹാര്‍ച്ചനയും വിളക്കു പൂജയും നടത്തി. യജ്ഞവേദിയില്‍ വൈകിട്ടു നടന്ന ചടങ്ങില്‍ ഇരുനൂറിലധികം കുട്ടികള്‍ വിളക്ക് തെളിയിച്ച് പുഷ്പങ്ങള്‍ അര്‍പ്പിച്ച് പൂജ നടത്തി. യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ് കുമാര്‍ മുഖ്യകാര്‍മികനായി. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ ,ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവരും കാര്‍മികരായിരുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളും വിളക്ക് പൂജയില്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി ലത സി.കുറുവേലിത്തറ, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, കമ്മിറ്റി അംഗങ്ങളായ ടി.പങ്കജാക്ഷന്‍, ജയപ്രസാദ് തറയില്‍പുത്തന്‍പുര, ഡി ബിനോയ്, സജീവ് മാന്തുവള്ളി, സജീവ് വാസുദേവന്‍, ഓമനക്കുട്ടന്‍ ഇട്യാനയില്‍, ശ്യാം ബാബു, സുധീര്‍ തമ്പുരാന്‍, ശശി കോലോത്ത്, സാംജി സുനിതാ ഭവന്‍, ബാബു കിഴക്കേ തയ്യത്ത് എന്നിവര്‍ നേതൃത്വം നല്‍കി.