Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരള ഓണാഘോഷവും വാര്‍ഷികവും നടത്തി
17/09/2022
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരളയുടെ ഓണാഘോഷവും വാര്‍ഷികവും ജില്ലാ പ്രസിഡന്റ് എ.ആര്‍ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരളയുടെ ഓണാഘോഷവും വാര്‍ഷികവും പ്രതിഭകളെ ആദരിക്കലും തെക്കേനട ഗ്രാന്റ് മദേഴ്സ് ഓഡിറ്റോറിയത്തില്‍ നടത്തി. വര്‍ക്ക് ഷോപ്പ്‌സ് തൊഴിലാളികളുടെ ക്ഷേമനിധി മോട്ടോര്‍ തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് ലയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ വന്നതോടെ അതിന്റെ പുതിയ സാങ്കേതികത്വം പഠിക്കാന്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്ക് പരിശീലന സംവിധാനം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.ആര്‍ രാജന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്‍.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജീവ് ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ടി.ആര്‍ അഭിലാഷ്, എന്‍ സന്തോഷ് കുമാര്‍, കെ.ഡി അനീഷ് കുമാര്‍, വി.സജി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം പ്രതിഭകളെ ആദരിച്ചു. ജില്ലാ ട്രഷറര്‍ കെ.പി.എന്‍ ബാബു, ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. ദീര്‍ഘകാലം സമൂഹത്തില്‍ മികച്ച സേവനം നടത്തിയവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. ഓണസദ്യയും കലാപരിപാടികളും നടത്തി.