Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലിയുടെ ചാരുതയില്‍ രുഗ്മിണീസ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി
16/09/2022
പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച നടന്ന രുഗ്മിണീസ്വയംവര ഘോഷയാത്ര യജ്ഞവേദിയില്‍ എത്തിയപ്പോള്‍ ഭക്തര്‍ സ്വീകരണം നല്‍കുന്നു.

വൈക്കം: കൃഷ്ണ സ്തുതികള്‍ നിറവേകിയ യജ്ഞവേദിയില്‍ രുഗ്മിണീസ്വയംവരം ഭക്തിസാന്ദ്രമായി. പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ അഞ്ചാം ദിവസം നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്രയിലും സ്വയംവര ചടങ്ങിലും സ്വയംവര സദ്യയിലും നിരവധി ഭക്തര്‍ പങ്കെടുത്തു. പുത്തന്‍പുര റെജിയുടെ ഭവനത്തില്‍ നിന്നും പുറപ്പെട്ട രുഗ്മിണി സ്വയംവര ഘോഷയാത്രയില്‍ വാദ്യമേളങ്ങളും മുത്തുകുടകളും താലപ്പൊലിയും അകമ്പടിയേകി. ഘോഷയാത്ര യജ്ഞവേദിയില്‍ എത്തിയപ്പോള്‍ രുഗ്മിണീസ്വയംവര ചടങ്ങുകള്‍ നടത്തി. യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ് കുമാര്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി, ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. വൈകിട്ട് നടന്ന സര്‍വൈശ്വര്യ പൂജയില്‍ ക്ഷേത്ര പരിസരത്തുള്ള ഒട്ടേറെ കുടുംബങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി ലത സി കുറുവേലിത്തറ, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, കമ്മിറ്റി അംഗങ്ങളായ ടി.പങ്കജാക്ഷന്‍, ജയപ്രസാദ് തറയില്‍ പുത്തന്‍പുര, ഡി ബിനോയ്, സജീവ് മാന്തുവള്ളി, സജീവ് വാസുദേവന്‍, ഓമനക്കുട്ടന്‍ ഇട്യാനയില്‍, ശ്യാം ബാബു, സുധീര്‍ തമ്പുരാന്‍, ശശി കോലോത്ത്, സാംജി സുനിതാ ഭവന്‍, ബാബു കിഴക്കേതയ്യത്ത് എന്നിവര്‍ നേതൃത്വം നല്‍കി.