Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി ശ്രീ മഹാദേവ കോളേജില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങി
16/09/2022
വൈക്കം ശ്രീ മഹാദേവ കോളേജില്‍ ആവിഷ്‌കരിച്ച വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വൈക്കം ശ്രീ മഹാദേവ കോളേജില്‍ പഠിക്കാന്‍ മിടുക്കരായ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചു. പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. കെ ജെ മാത്യു നേതൃത്വം നല്‍കുന്ന പദ്ധതിപ്രകാരം ഓരോ വര്‍ഷവും 75 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഡോ. ബി.ജെ മേലേടം, സുഭാഷ് ചന്ദ്രന്‍, ഷൈന്‍ കുമാര്‍, എം ശോണിമ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈക്കം ശ്രീ മഹാദേവ കോളേജില്‍ നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് അവര്‍ പറഞ്ഞു. ഒരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ സ്‌ക്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന നിലയില്‍ കോളേജില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു. ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ ബി മായ, പ്രിന്‍സിപ്പാള്‍ ഡോ. എസ് ധന്യ, സി ശ്രീലക്ഷ്മി, എം.എസ് ശ്രീജ, ആഷ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.