Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ആയുര്‍വേദ ആശുപത്രി വികസനം നടപ്പാക്കണം: എന്‍ജിഒ യൂണിയന്‍ സമ്മേളനം
16/09/2022
കേരള എന്‍ജിഒ യൂണിയന്‍ വൈക്കം ഏരിയാ വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. ആയുര്‍വേദ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സമഗ്ര വികസനം സാധ്യമാക്കണമെന്നും കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയാ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി ബിനു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.ജി ജയ്മോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രേഷ്മ സുഗുണന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം.ജി ജയ് മോന്‍ (സെക്രട്ടറി), വി ബിനു (പ്രസിഡന്റ്), രേഷ്മാ സുഗുണന്‍ (ട്രഷറര്‍), സുനില്‍കുമാര്‍ തങ്കപ്പന്‍, പി.ആര്‍ സരീഷ് കുമാര്‍ (വൈസ് പ്രസിഡന്റ്), പി കൃഷ്ണകുമാര്‍, റഫീക്ക് പാണാംപറമ്പില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.