Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവിതാംകൂര്‍ രാജവംശത്തിന്റെ മഹത്വം ലോകം തിരിച്ചറിഞ്ഞു: ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി
15/09/2022
വൈക്കം ശ്രീമഹാദേവ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ അക്ഷരജ്യോതി പുരസ്‌കാരം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി എഴുത്തുകാരന്‍ സജിത് മോഹന് സമ്മാനിക്കുന്നു.

വൈക്കം: ലോകത്ത് തന്നെ ആദ്യമായി പ്രാഥമിക വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയും സൗജന്യമായി മാറ്റിയത് തിരുവിതാംകൂര്‍ രാജവംശമാണെന്നും ഇത് ലോകം തിരിച്ചറിഞ്ഞെന്നും രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളേജില്‍ നടന്ന അക്ഷരജ്യോതി അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു തമ്പുരാട്ടി. യുനസ്‌കോയും രാജ്യത്തും പുറത്തുമുള്ള അനേകം യൂണിവേഴ്‌സിറ്റികളും ഇത് അവരുടെ ആസ്ഥാനങ്ങളില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. എന്നാല്‍ കേരളം ഇക്കാര്യം വേണ്ടത്ര നിലയില്‍ തിരിച്ചറിയാതെ പോകുന്നുവെന്നത് വേദനാജനകമാണെന്നും തമ്പുരാട്ടി കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരന്‍ സജിത് മോഹന് തമ്പുരാട്ടി അക്ഷരജ്യോതി പുരസ്‌കാരം കൈമാറി. കുതിരപ്പക്ഷി എന്ന നോവലിനാണ് 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ലഭിച്ചത്. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ആമുഖ പ്രഭാഷണം നടത്തി. ടി.ആര്‍.എസ് മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ ബി മായ, ഡോ കെ.ജെ മാത്യു, ഡോ. ബി.ജെ മേലേടം, ഡോ. എസ്.ധന്യ, ഡോ. എച്ച് സദാശിവന്‍ പിള്ള, സണ്ണി ചെറിയാന്‍, സുബ്രഹ്മണ്യന്‍ അമ്പാടി, വൈക്കം രാമചന്ദ്രന്‍, ഷൈന്‍ കുമാര്‍, സുഭാഷ്, ചന്ദ്രശേഖരന്‍, ശ്രീലക്ഷ്മി, ആഷാ ഗിരീഷ്, മഞ്ജിമ, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. വായനാദിന ക്വിസ് മത്സര വിജയികള്‍, അക്ഷരജ്യോതി വിജയികള്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള പ്രത്യേക പരാമര്‍ശവും പ്രശസ്തി പത്രവും ലഭിച്ച ബിച്ചു എസ്.നായരെ ചടങ്ങില്‍ അഭിനന്ദിച്ചു.