Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുളിക്കമാലി ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം നടത്തി
15/09/2022
എസ്എന്‍ഡിപി യോഗം പുളിക്കമാലി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ഗുരുജയന്തി ആഘോഷങ്ങളും തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയനിലെ 1870-ാം പുളിക്കമാലി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ഗുരുജയന്തി ആഘോഷവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി ധര്‍മചൈതന്യ സ്വാമികള്‍ പ്രതിഷ്ഠാദിന സന്ദേശം നടത്തി. പ്രീതിലാല്‍ കോട്ടയം ഗുരുദേവ പ്രഭാഷണം നടത്തി. പ്രസാദഊട്ട്, പ്രതിഷ്ഠാദിന ഘോഷയാത്ര, ദീപകാഴ്ച, ദീപാരാധന എന്നിവയും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ ശാന്തികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ശാഖാ പ്രസിഡന്റ് വി.ടി സുരേന്ദ്രന്‍, സെക്രട്ടറി എം.എസ് മണി, വൈസ് പ്രസിഡന്റ് എം.എ മണി, യൂണിയന്‍ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമന്‍, യൂണിയന്‍ കമ്മിറ്റി അംഗം, പി.എ ശശി, എം.കെ കുമാരന്‍, ഇന്ദിരാ പ്രകാശന്‍, ലാലി രാമകൃഷ്ണന്‍, എം.ജി ജയന്‍, പി.വി വിനോയ്, പി.ബി രാജു, സി.പി സാബു, കെ.എന്‍ രാജന്‍, അനീഷ്, കെ എന്‍ മണികണ്ഠന്‍, കുമാരി അശ്വതി എന്നിവര്‍ പ്രസംഗിച്ചു.