Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
15/09/2022
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം വൈക്കം ടൗണ്‍ 70-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ദിരാഗാന്ധി മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ മഹേശന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ഇടവെട്ടം ജയകുമാര്‍, അയ്യേരി സോമന്‍, കെ.ഷഢാനനന്‍ നായര്‍, ആര്‍.രവികുമാര്‍, രാജശ്രീ വേണുഗോപാല്‍, സന്തോഷ് ചക്കനാടന്‍, അയ്യേരി ഹരികുമാര്‍, വിജയന്‍, മുകുന്ദന്‍, ശശിധരന്‍, ജോര്‍ജ്, നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.