Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി
15/09/2022
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സോപാനത്തില്‍ കയറി നിന്നു ദര്‍ശനം നടത്തുന്നു.

വൈക്കം: അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സോപാനത്തില്‍ കയറി നിന്ന് ദര്‍ശനം നടത്തിയ തമ്പുരാട്ടി ഏറെ നേരം തൊഴുകൈകളോടെ മുഴുകാപ്പ് ചാര്‍ത്തിയ ഉദയനാപുരത്തപ്പന്റെ മോഹനരൂപം നോക്കി നിന്നു. മേല്‍ശാന്തിമാരായ ഏറാഞ്ചേരി ഉണ്ണികൃഷ്ണന്‍, ഏറാഞ്ചേരി കൃഷ്ണന്‍ എന്നിവര്‍ പ്രസാദം നല്‍കി. അഷ്ടമി ദര്‍ശനം നടത്താന്‍ അതിയായ ആഗ്രഹമുണ്ടെന്നും കഴിയുമെങ്കില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുമെന്നും തമ്പുരാട്ടി പറഞ്ഞു. ഉപദേശക സമിതി എര്‍പ്പെടുത്തിയ ക്ഷേത്ര കലാ വാദ്യ വിശാരദ് പുരസ്‌കാരം കലാകാരന്‍ തേരൊഴി രാമകുറുപ്പിന് ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി സമ്മാനിച്ചു. ഊട്ടുപുര ഹാളില്‍ നടന്ന ചടങ്ങില്‍ ഉപദേശക സമിതി പ്രസിഡണ്ട് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ രാധിക ശ്യം, കൗണ്‍സിലര്‍മാരായ രേണുക രതീഷ്, കെ.ബി ഗിരിജകുമാരി, വൈക്കം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, വൈക്കം രാമചന്ദ്രന്‍, ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ മോഹനന്‍ കാര്‍ത്തിക, ശിവന്‍ കുട്ടി നായര്‍, സാഹിത്യചരിത്രകാരി ഉമ മഹേശ്വരി, പ്രൊഫ. കെ.നാളിന്‍ ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.