Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ തുടങ്ങി.
19/04/2016

നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമുള്ള മണ്ഡലം കണ്‍വെന്‍ഷനുകള്‍ തുടങ്ങി. ചെമ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ഓഡിറേറാറിയത്തില്‍ കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ കെ.സി തോമസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എന്‍ ബാബു, പി.വി പ്രസാദ്, അബ്ദുല്‍സലാം റാവുത്തര്‍, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ്, കണ്‍വീനര്‍മാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍, റെജി മേച്ചേരി, എസ്.ജയപ്രകാശ്, ഷാജി പുഴവേലി എന്നിവര്‍ പ്രസംഗിച്ചു. കെ.സി തോമസ് (ചെയര്‍മാന്‍), അഡ്വ. പി.വി സുരേന്ദ്രന്‍ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള 101 അംഗ തെരഞ്ഞെടുപ്പ് കമ്മിററി രൂപീകരിച്ചു.
വൈക്കം ടൗണ്‍, തലയോലപ്പറമ്പ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ ചേരുന്ന വൈക്കം ടൗണ്‍ മണ്ഡലം കണ്‍വെന്‍ഷന്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി അധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ കെ.ആര്‍ ഓഡിറേറാറിയത്തില്‍ വൈകുന്നേരം അഞ്ചിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വി.ടി ജെയിംസ് അധ്യക്ഷത വഹിക്കും. ഉദയനാപുരം മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം 4.30ന് നാനാടം ആതുരാശ്രമം സ്‌ക്കൂളില്‍ നടക്കുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ജോയ് ചെറുപുഷ്പം, കണ്‍വീനര്‍ വി.ബിന്‍സ് എന്നിവര്‍ അറിയിച്ചു.