Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാധിരാജ വിചാരവേദി ചട്ടമ്പി സ്വാമി ജയന്തി ആഘോഷിച്ചു
14/09/2022
വിദ്യാധിരാജ വിചാരവേദിയുടെ നേതൃത്വത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 169-ാമത് ജന്മദിനാഘോഷത്തിന്റെ ദീപപ്രകാശനം എന്‍എസ്എസ് എച്ച്.ആര്‍ വിഭാഗം മുന്‍മേധാവി അഡ്വ. കെ.ആര്‍ രാജന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വിദ്യാധിരാജ വിചാരവേദിയുടെ നേതൃത്വത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 169-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. വൈകിട്ട് തെക്കേനട വടയാര്‍ സമൂഹം ഗായത്രി ഹാളില്‍ എന്‍എസ്എസ് എച്ച്.ആര്‍ വിഭാഗം മുന്‍ മേധാവി അഡ്വ. കെ.ആര്‍ രാജന്‍ ചടങ്ങിന്റെ ദീപപ്രകാശനം നടത്തി. എന്‍എസ്എസ് മുന്‍രജിസ്ട്രാര്‍ പ്രൊഫ. വി.പി ഹരിദാസ് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യം, അഹിംസ, അനീതിയോടുളള പോരാട്ടം ഇവയില്‍ അധിഷ്ഠിതമായ ജീവിതമായിരുന്നു ചട്ടമ്പിസ്വാമികളുടേതെന്ന് പ്രൊഫ. വി.പി ഹരിദാസ് പറഞ്ഞു. ശ്രീനവകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചികിത്സാ സഹായം, ജീവകാരുണ്യ നിധി എന്നിവ അഡ്വ. കെ.ആര്‍ രാജന്‍ വിതരണം ചെയ്തു. 'ചട്ടമ്പി സ്വാമികളുടെ ജീവിതവും ദര്‍ശനവും' എന്ന വിഷയത്തില്‍ പ്രൊഫ. കെ.എസ് ഇന്ദു ക്ലാസ് നയിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പിആര്‍ഒ അയര്‍ക്കുന്നം രാമന്‍ നായര്‍, ഡോ. സി.ആര്‍ വിനോദ് കുമാര്‍, എം ഗോപാലകൃഷ്ണന്‍, കെ.എസ് രാജഗോപാല്‍, പി.ജി മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.