Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പിസ്വാമികള്‍ മഹാമാനിഷി: പിജിഎം നായര്‍
14/09/2022
കാരിക്കോട് തെക്കേക്കര ശിവവിലാസം 1936-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളീയ ആത്മീയ വൈജ്ഞാനിക ശാഖകളെ മാനവ പുരോഗതിക്കായി സമന്വയിപ്പിച്ച മഹാമാനിഷിയായിരുന്നു വിദ്യാധിരാജ ചട്ടമ്പി സ്വാമികളെന്ന് ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പിജിഎം നായര്‍. 1936-ാമത് നമ്പര്‍ കാരിക്കോട് തെക്കേക്കര ശിവവിലാസം എന്‍എസ്എസ് കരയോഗത്തില്‍ നടന്ന 169-ാമത് ചട്ടമ്പിസ്വാമി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമിയുടെ ഛായാചിത്രത്തില്‍ കരയോഗ അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. മേഖലാ പ്രസിഡന്റ് ഒ.ടി രാമചന്ദ്രന്‍ നായര്‍, സുരേഷ് കുമാര്‍, കെ.ടി ശശിധരന്‍ നായര്‍, രവീന്ദ്രനാഥന്‍ നായര്‍, ജിജി സുരേഷ്, കലാ രവികുമാര്‍, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.