Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യജ്ഞവേദിയില്‍ കൃഷ്ണാവതാരത്തിന്റെ ഭക്തിയില്‍ കുരുന്നുകള്‍ ഉണ്ണിയൂട്ട് നടത്തി
14/09/2022
പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സ്പതാഹയജ്ഞവേദിയില്‍ ബുധനാഴ്ച്ച രാവിലെ നടന്ന ശ്രീകൃഷ്ണാവതാര ചടങ്ങില്‍ ഇരുന്നൂറിലധികം കുട്ടികള്‍ക്ക് ഇലയിട്ട് ഉണ്ണിയൂട്ട് നടത്തിയപ്പോള്‍.

വൈക്കം: ഭാഗവത സ്പതാഹയജ്ഞവേദിയില്‍ ശ്രീകൃഷ്ണാവതാരത്തിന്റെ ചടങ്ങുകള്‍ നടന്നപ്പോള്‍ കുരുന്നുകള്‍ക്ക് ഉണ്ണിയൂട്ട്. പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ മൂന്നാം ദിവസം നടന്ന ശ്രീകൃഷ്ണാവതാര ചടങ്ങിലാണ് ഇരുന്നൂറോളം കുട്ടികള്‍ കുളിച്ച് ഈറനുടുത്ത് ഉണ്ണിയൂട്ടിന് നിരന്നത്. ഉണക്കലരി ചോറും, മൂന്നുകൂട്ടം കറികളും, പായസവുമായിരുന്നു വിഭവങ്ങള്‍. യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ് കുമാര്‍, തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, ക്ഷേത്രം മേല്‍ശാന്തി ഷിബുശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി സി ലത, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, കമ്മിറ്റി അംഗങ്ങളായ ടി പങ്കജാക്ഷന്‍, ജയപ്രസാദ് തറയില്‍ പുത്തന്‍പുര, ഡി ബിനോയ്, സജീവ് മാന്തുവള്ളി, സജീവ് വാസുദേവന്‍, ഓമനക്കുട്ടന്‍ ഇട്യാനയില്‍, ശ്യാം ബാബു, സുധീര്‍ തമ്പുരാന്‍ കുറുവേലില്‍, ശശി കോലോത്ത്, സാംജി സുനിതാഭവന്‍, ബാബു കിഴക്കേ തയ്യത്ത് എന്നിവര്‍ നേതൃത്വം നല്‍കി.