Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ ചട്ടമ്പി സ്വാമി ജയന്തി ആഘോഷിച്ചു
14/09/2022
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചട്ടമ്പി സ്വാമി ജയന്തി ആഘോഷം പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 169-ാമത് ജയന്തി താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തിലും 97 എന്‍എസ്എസ് കരയോഗങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. യൂണിയന്‍ ആസ്ഥാനത്ത് ചട്ടമ്പി സ്വാമികളുടെ ഛായാചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. കരയോഗ മന്ദിരങ്ങളിലും ചട്ടമ്പി സ്വാമികളുടെ ജന്മദിനാഘോഷം നടത്തി. യൂണിയന്‍ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കിയ വേദിയില്‍ ആചാര്യ സ്വാമികളുടെ ഛായചിത്രത്തിനു മുന്നില്‍ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ദീപപ്രകാശനം നടത്തി. തുടര്‍ന്ന് യൂണിയന്‍ ഭരണസമിതി അംഗങ്ങളും എന്‍എസ്എസ് പ്രതിനിധി സഭാംഗങ്ങളും വനിതാ യൂണിയന്‍ ഭരണ സമിതി അംഗങ്ങളും താലൂക്കിലെ വിവിധ കരയോഗങ്ങളിലെ ഭരണസമിതി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ പ്രസിഡന്റ് എസ് മധു വിദ്യാധിരാജ അനുസ്മരണ പ്രഭാഷണം നടത്തി.
യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.ജയലക്ഷ്മി, എന്‍എസ്എസ് പ്രതിനിധി സഭാംഗം ഡോ. ഇ.എന്‍ ശിവദാസ്, വി.എസ് കുമാര്‍, സി.പി നാരായണന്‍ നായര്‍, പി.എന്‍ രാധാകൃഷ്ണന്‍, അയ്യേരില്‍ സോമന്‍, പി.ജി.എം നായര്‍, രമ്യ ശിവദാസ്, യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, വനിതാ യൂണിയന്‍ അംഗങ്ങള്‍, വിവിധ കരയോഗം ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.