Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐഎസ്എഫ് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
13/09/2022
എഐഎസ്എഫ്-എഐവൈഎഫ് ടി.വി പുരം സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി ബിഎ പരീക്ഷയില്‍ റാങ്ക് നേടിയ അക്ഷയ ബൈജുവിനെ സി.കെ ആശ എംഎല്‍എ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: എഐഎസ്എഫ്-എഐവൈഎഫ് ടി.വി പുരം സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ടി.വി പുരം വ്യാപാരഭവനില്‍ ചേര്‍ന്ന അനുമോദന യോഗം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ പ്രസിഡന്റ് എ.കെ അഖില്‍ അധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി ബിഎ പരീക്ഷയില്‍ റാങ്ക് നേടിയ അക്ഷയ ബൈജു ഉള്‍പ്പെടെ 18 പേരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്. എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, എക്‌സി. അംഗം ശ്രീജി ഷാജി, സിപിഐ ലോക്കല്‍ സെക്രട്ടറിമാരായ എസ് ബിജു, ബി സദാനന്ദന്‍, മണ്ഡലം കമ്മിറ്റി അംഗം എം.എസ് രാമചന്ദ്രന്‍, ആര്‍ ശശീന്ദ്രന്‍, പി.ആര്‍ നടരാജപണിക്കര്‍, ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.