Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക്  സ്റ്റോപ്പ് അനുവദിക്കണം'
13/09/2022
കേരള സ്റ്റേറ്റ് ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫഡറേഷന്‍ വൈക്കം ഗ്രൂപ്പ് സമ്മേളനവും , ഓണാഘോഷവും സംസ്ഥാന പ്രസിഡന്റ് ആര്‍ ഷാജി ശര്‍മ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എളുപ്പയാത്രക്കായി വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എല്ലാ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെന്‍ഷനേഴ്സ് കോണ്‍ഫഡറേഷന്‍ വൈക്കം ഗ്രൂപ്പ് സമ്മേളനം ആവശ്യപ്പെട്ടു. ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അംഗങ്ങള്‍ ചേര്‍ന്ന് ഓണാഘോഷവും നടത്തി. കോണ്‍ഫഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.ഷാജി ശര്‍മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ആര്‍ മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ.പി ഗോപീകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി  ആനയറ ചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ മുരളീധരന്‍ നായര്‍, എം.സി കൃഷ്ണകുമാര്‍, ഉണ്ണി പൊന്നപ്പന്‍, എ.എ ഭട്ടതിരി, വി.കെ ഷാജി, സി സുരേഷ് കുമാര്‍, കെ.എ ശിവപ്രസാദ്, ഗിരിജന്‍ മാരാര്‍, പി.എ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗം സി രാഘവകുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു.